LIFELife Style

വായ്നാറ്റത്തെ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ

വായ്‌നാറ്റം പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം.മോശം ശുചിത്വം ഒരു കാരണമാണ്. ശരീരത്തിന് വേണ്ട അളവിൽ വെള്ളം കുടിക്കാത്തതുകൊണ്ടുള്ള നിർജലീകരണവും ശോധനക്കുറവും വായ്നാറ്റത്തിന്റെ പ്രധാന കാരണങ്ങളാണ്. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിൽ വായ്നാറ്റം ഉണ്ടാകാം. സവാള, വെളുത്തുള്ളി തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകും. അതുപോലെ വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ കൊണ്ടും വായ്‌നാറ്റം ഉണ്ടാകും. അതോടൊപ്പം പുകവലിയും മദ്യപാനവും വായ്നാറ്റത്തിന് കാരണമാകാം.

വായ്നാറ്റത്തെ അകറ്റാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

  1. ദിവസവും തൈര് കഴിക്കുന്നത് വായയുടെ ദുർഗന്ധം തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. വായ്നാറ്റത്തിന് കാരണമാകുന്ന ഹൈഡ്രജൻ സൾഫൈഡ് എന്ന സംയുക്തത്തെ തൈര് കുറയ്ക്കുന്നു. അതിനാൽ തൈര് പതിവായി കഴിക്കുന്നത് വായ്നാറ്റത്തെ അകറ്റാൻ സഹായിക്കും.
  2. വെള്ളം ധാരാളം കുടിക്കുക. നിർജലീകരണം കാരണവും വായ്നാറ്റം ഉണ്ടാകാം.
  3. വായ്നാറ്റത്തെ അകറ്റാനുള്ള മികച്ച പ്രതിവിധിയാണ് പെരുംജീരകം. പെരുംജീരകത്തിന് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. പെരുംജീരകം ചവയ്ക്കുന്നത് ഉമിനീർ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്നു, ഇത് ബാക്ടീരിയകളെ തുരത്തുന്നു. അതിനാൽ ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക.
  4. ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രിസ് പഴങ്ങൾ കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും.
  5. ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാൻ സഹായിച്ചേക്കാം. ഗ്രാമ്പൂവിൽ ആന്റിസെപ്റ്റിക് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വായയിൽ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളോട് പോരാടുന്നു.
  6. ചെറുനാരങ്ങ പിഴിഞ്ഞ് നീര് ഒരു കപ്പ് ഇളം ചൂടുവെള്ളത്തിൽ ചേർത്ത് മൗത്ത് വാഷായി ഉപയോഗിക്കുന്നതും നല്ലതാണ്.
  7. ഗ്രീൻ ടീ ദിവസേന കുടിക്കുന്നതും വായ്‌നാറ്റം അകറ്റാൻ ഉത്തമമാണ്.
  8. ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാൻ സഹായിക്കും.
  9. കറുവാപ്പട്ടയ്ക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വായ്നാറ്റം അകറ്റാൻ കറുവപ്പട്ട വെള്ളം ഉപയോഗിച്ച് വായ് കഴുകാം.

Back to top button
error: