IndiaNEWS

ഫേസ്ബുക്കില്‍ പരിചയപ്പെട്ട യുവതി മഠാധിപതിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടി

 ബെംഗളൂരു: ഫേസ്ബുക്കില്‍ കൂടി പരിചയപ്പെട്ട യുവതി മഠാധിപതിയില്‍ നിന്ന് 48 ലക്ഷം രൂപ തട്ടി. കര്‍ണാടകയിലെ ബെംഗളൂരു റൂറല്‍ ജില്ലയില്‍ നെലമംഗല താലൂക്കിലെ മഠാധിപതി ചെന്നവീര ശിവാചാര്യ സ്വാമിയാണ് തട്ടിപ്പിനിരയായത്.സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
വര്‍ഷ എന്ന പെണ്‍കുട്ടിയാണ് സ്വാമിയെ കബളിപ്പിച്ചത്. ഇദ്ദേഹം നല്‍കിയ പരാതിയിലെ എഫ്‌ഐആര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.ഹണിട്രാപ്പാണെന്നതാണ് പോലീസ് നൽകുന്ന സൂചന.ദാബാസ്പേട്ട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
2020ലാണ് ‘വർഷ’യും സ്വാമിയും പരിചയപ്പെട്ടത്. ഇരുവരും മൊബൈൽ നമ്പറുകൾ പരസ്പരം കൈമാറി. ബംഗളൂരുവിൽ ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാർത്ഥിനിയാണെന്ന് പറഞ്ഞ വർഷ, ആദ്യം 10 ലക്ഷം രൂപയും പിന്നീട് 38 ലക്ഷം രൂപയും വാങ്ങിയതായി ചെന്നവീര ശിവാചാര്യ സ്വാമി പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

Back to top button
error: