KeralaNEWS

മാവേലിക്കരയിൽ മകളെ കൊലപ്പെടുത്തിയ ശ്രീമഹേഷ് സ്വയം കഴുത്തു മുറിച്ചു;വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി

ആലപ്പുഴ: മാവേലിക്കരയിൽ‍ ആറുവയസ്സുകാരിയായ മകളെ മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷ് (38) ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ആറുവയസുകാരിയായ നക്ഷത്രയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തിരുന്നു.പിന്നാലെ മാവേലിക്കര സബ് ജയിലില്‍ വെച്ച്‌ പ്രതി കഴുത്ത് മുറിക്കുകയായിരുന്നു.ഗുരുതരമായി പരിക്കറ്റേ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.
പ്രതിയുടെ നില അതീവഗുതുരമാണെന്നാണ് വിവരം.മകളുടെ കൊലപാതകത്തിന് പിടിയിലായ പ്രതി പൊലീസ് ചോദ്യം ചെയ്യലിനോടും സഹകരിച്ചിരുന്നില്ല.

Back to top button
error: