പത്തനംതിട്ട:കെഎഫ്ഡിസിയുടെ ഗവിയിലെ ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് സ്ത്രീ തൊഴിലാളി മരിച്ചു.
ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരിയാണ് മരിച്ചത്. ഏല തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര് ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്.
മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാൻ പറഞ്ഞതോടെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഓടി മാറിയെങ്കിലും ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ മേല്‍ പതിക്കുകയുമായിരുന്നു.
വണ്ടിപ്പെരിയാര്‍ വള്ളക്കടവ് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ നേതൃത്വത്തില്‍ മൃതദേഹം വണ്ടിപ്പെരിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും