
ബെംഗളൂരു: 200 യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി പ്രഖ്യാപിച്ചതിന് പിന്നാലെ നിരക്ക് കുത്തനെ ഉയര്‍ത്തി കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍.
യൂണിറ്റിന് 2.89 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കാണ് വര്‍ധനവ് ബാധകമാവുക.
200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ ഗൃഹജ്യോതി പദ്ധതി പ്രകാരം സൗജന്യമായി വൈദ്യുതി ലഭിക്കും. ജൂലൈ ഒന്ന് മുതലാണ് പുതിയ പദ്ധതി നിലവില്‍ വരിക.






