
റാന്നി പുതുശ്ശേരിമലയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.അങ്ങാടി അലങ്കാരേത്ത് മുഹമ്മദ് ആഷികിനെയാണ് 10 കിലോമീറ്റർ ദൂരത്തിൽ പുതുശ്ശേരി മലയിലുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി വീട്ടില്‍ നിന്നും പുറത്തുപോയ ആഷിക്കിനെ ഏറെ നേരമായും കാണാതായതോടെയാണ് സംഭവങ്ങളുടെ തുടക്കം. മകനെ കാണാതായതോടെ മാതാപിതാക്കള്‍ ഇരട്ട സഹോദരനോട് തിരക്കിയപ്പോഴാണ് ആഷിക് പെണ്‍സുഹൃത്തിനെ കാണാൻ പോയപോയതാകാമെന്ന് സംശയം പ്രകടിപ്പിച്ചത്. പിന്നാലെ ബന്ധുക്കള്‍ പുതുശ്ശേരിമലയിലെത്തുകയായിരുന്
ആഷികിന്റെ ബൈക്ക് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് പരിശോധന നടത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന്റെ സമീപത്തുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറിനുള്ളില്‍ നിന്ന് ആഷിക്കിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സ്കൂളില്‍ ഒപ്പം പഠിച്ച പെണ്‍സുഹൃത്തിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായതോടെയാണ് ആഷിക് സംഭവ സ്ഥലത്തെത്തിയത്.പിന്നാലെ വീടിന്റെ ജനാലയില്‍ തട്ടിവിളിച്ചതോടെ പെണ്‍കുട്ടിയുടെ മാതാവ് പുറത്തേക്ക് വരുകയായിരുന്നു.ഇതോടെ ആഷിക് അവിടെ നിന്നും ഓടുന്നതിനിടയിൽ കിണറ്റിൻ വീണതാകാമെന്നാണ് പോലീസ് പറയുന്നത്.
മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച് നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.






