KeralaNEWS

ഗസ്റ്റ് അധ്യാപക ഒഴിവുകൾ

കണ്ണൂർ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്ക് അറബിക് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ, നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ പ്രിൻസിപ്പല്‍ ചേമ്ബറില്‍ ജൂണ്‍ 13നു രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവിനു അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം ഉള്ളവരെ പരിഗണിക്കും.

പാലക്കാട് ‍ ചിറ്റൂർ ഗവ കോളെജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് ഇംഗ്ലീഷ് ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. കോളെജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അപേക്ഷിക്കാനാവുക. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 12 ന് രാവിലെ 10 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8078042347

 

Signature-ad

ഗസ്റ്റ് ലക്ചറര്‍

തിരുവനന്തപുരം കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കിയിട്ടുള്ള ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 14നു രാവിലെ 11നു പ്രിൻസിപ്പാള്‍ മുൻപാകെ ഇന്റര്‍വ്യൂവിനു ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് 0471 2417112.

Back to top button
error: