കണ്ണൂർ:മട്ടന്നൂർ നെല്ലൂന്നിയില്‍ വീട് നിര്‍മാണം നടക്കുന്നതിനിടയില്‍ ഗ്രില്‍ ഇടിഞ്ഞ് കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം.
മട്ടന്നൂര്‍ ഉരുവച്ചാല്‍ ഏളക്കുഴി പന്നിയോട്ട് പൊയില്‍ വീട്ടില്‍ പരേതരായ വാസു-ഓറക്കണ്ടി നളിനി ദമ്ബതികളുടെ മകന് ഒ കെ വനേഷാണ് (37) മരിച്ചത്.
മട്ടന്നൂര്‍ ഫയര്‍ഫോഴ്സും സമീപവാസികളും ചേര്‍ന്ന് യുവാവിനെ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.