കൊച്ചി: യുവതിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ സുഹൃത്ത് അറസ്റ്റില്‍. തൃശ്ശൂര്‍ വാടാനപ്പള്ളി സ്വദേശി ജെസിലാണ് അറസ്റ്റിലായത്.പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയാണ് മരിച്ചത്.
രണ്ട് ദിവസം മുൻപാണ് പാലക്കാട് നെല്ലായി സ്വദേശിയായ ലിൻസിയെ മരിച്ച നിലയിൽ കണ്ടത്.പ്രതിയും മരണപെട്ട യുവതിയും ഒരുമിച്ചു താമസിച്ചുവരികയായിരിന്നു.ഇരുവരും തമ്മിൽ കടബാധ്യതകള്‍ പറഞ്ഞു തര്‍ക്കമുണ്ടായപ്പോള്‍ ജെസില്‍ യുവതിയെ അടിച്ച് അവശനിലയിലാക്കുകയായിരുന്നു.
തുടർന്ന് ബോധരഹിതയായിട്ടും ആശുപത്രിയില്‍ എത്തിക്കാതെ വീട്ടുകാരെ ഫോണില്‍ വിളിച്ച് കുളിമുറിയില്‍ വീണു ബോധം നഷ്ടപ്പെട്ടതായി പറയുകയായിരുന്നു.
വീട്ടുകാരെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തലക്കേറ്റ അടിയാണ് മരണക്കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.തുടർന്നായിരുന്നു അറസ്റ്റ്.