അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നറിയപ്പെടുന്ന മെഹവിഷ് ഹയാതിന് വിവാഹം കഴിക്കാൻ ഇഷ്ടം ഈ യുവ രാഷ്ട്രീയ നേതാവിനെ
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ കാമുകി എന്നാണ് മെഹവിഷ് ഹയാത് പാക്ക് സിനിമാലോകത്ത് അറിയപ്പെടുന്നത്, തന്റെ സങ്കൽപ്പത്തിലെ വിവാഹത്തെക്കുറിച്ച് മെഹവിഷ് ഒരു ടിവി ഷോയിൽ തുറന്നു പറഞ്ഞു.
ആരെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നായിരുന്നു അഭിമുഖം എടുക്കുന്ന ആളുടെ ചോദ്യം. ആളുടെ നിറം തനിക്ക് പ്രശ്നമല്ലെന്നും നീളമാണ് വേണ്ടതെന്നും മെഹവിഷ് മറുപടി നൽകി.
പാകിസ്താൻ ദേശീയ അസംബ്ലിയിൽ ഈയടുത്ത് അംഗമായ ആളെയാണോ ഉദ്ദേശിക്കുന്നത് എന്ന് അഭിമുഖം എടുക്കുന്ന ആൾ ചോദിച്ചു. ബിലാവലിനെക്കുറിച്ച് ആണോ നിങ്ങൾ ചോദിക്കുന്നത് എന്ന് മെഹവിഷ് തിരിച്ചു ചോദിച്ചു.
താൻ ബിലാവലിനെ അല്ല ഉദ്ദേശിച്ചത് എന്നും ബിലാവൽ ആണെങ്കിൽ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടോ എന്നും അഭിമുഖം എടുക്കുന്നയാൾ ചോദിച്ചു. കാണാൻ സുന്ദരനായ, തനിക്കിഷ്ടമുള്ള രാഷ്ട്രീയ നേതാവാണ് ബിലാവൽ എന്ന് മെഹവിഷ് മറുപടി നൽകി.
പാകിസ്താൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെയും മുൻ പ്രസിഡണ്ട് ആസിഫ് അലി സർദാരിയുടെയും മകനാണ് ബിലാവൽ ഭൂട്ടോ സർദാരി.27 വയസ്സുള്ള മെഹവിഷ് ദാവൂദുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണെന്നാണ് പാകിസ്താനിൽ പൊതുവേ കരുതുന്നത്. പാകിസ്ഥാനിലെ ഉന്നത സിവിലിയൻ- സൈനിക ബഹുമതിയായ തമാ- ഇ – ഇൻതിയാസ് മെഹവിഷിന് നൽകിയതോടെയാണ് 2019 ൽ ദാവൂദുമായി ബന്ധപ്പെട്ട അഭ്യൂഹം പരന്നത്.മെഹവിഷിന്റെ ഒരു ഐറ്റംനമ്പർ കണ്ടതോടെ ദാവൂദ് പ്രണയത്തിലാവുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ദാവൂദിന്റെ നിർദ്ദേശത്താൽ നിരവധി സിനിമ പ്രോജക്ടുകൾ മെഹവിഷിന് വരുന്നുണ്ടെന്നും വാർത്തകൾ ഉണ്ട്.