NEWS

ഫ്ലാറ്റിൽ നിന്ന് സ്ത്രീ ചാടിയ സംഭവത്തിൽ ഭർത്താവിന്റെ നിർണായക മൊഴി, ഉടമയ്ക്കെതിരെ കേസ്

മറൈൻഡ്രൈവിൽ ഫ്ലാറ്റിന്റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരി സാരികൾ കൂട്ടിക്കെട്ടി താഴേക്ക് ചാടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. ഗുരുതര നിലയിൽ ആശുപത്രിയിൽ കഴിയുന്ന സ്ത്രീയുടെ ഭർത്താവ് മൊഴി നൽകിയതിന് പിന്നാലെയാണ് പോലീസ് ഫ്ലാറ്റ് ഉടമയ്ക്കെതിരെ കേസെടുത്തു.

ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്റെ ആറാം നിലയിലെ താമസക്കാരനാണ് കേസെടുത്ത ഇൻതിയാസ് അഹമ്മദ്. ഫ്ലാറ്റിൽ രാത്രി അടുക്കളയിൽ ഉറങ്ങാൻ കിടന്ന കുമാരിയെ രാവിലെ താഴെ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇൻതിയാസ് തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്.

Signature-ad

ജനലിൽ നിന്ന് താഴേക്ക് സാരി കെട്ടി തൂക്കിയിട്ടിരുന്നത് സംഭവത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നു. എന്നാൽ പതിവിനു വിരുദ്ധമായി ഒന്നും നടന്നിട്ടില്ല എന്ന നിലപാടിലായിരുന്നു ഫ്ലാറ്റുടമകൾ.

കുമാരിയുടെ നില ഗുരുതരമായി തുടരുന്നതിനാൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. ഇവർക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കുമെന്ന് പോലീസ് പറഞ്ഞെങ്കിലും പിന്നീട് തിരുത്തി.

വീട്ടുടമയെ പോലീസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. വീട്ട് തടങ്കലിൽ വെച്ചതിനാണ് വീട്ടുടമക്കെതിരെ കേസെടുത്തിരിക്കുന്നത്.

Back to top button
error: