ഭര്‍ത്താവ് തന്നെ മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാൻ നിര്‍ബന്ധിക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു യുവതി പരാതി നല്‍കിയത്.ഈ കേസില്‍ അറസ്റ്റിലായ ഇയാള്‍ പുറത്തിറങ്ങിയതിന് പിന്നാലെ യുവതിയുമായി വീണ്ടും അടുത്തെങ്കിലും ലക്ഷ്യം പങ്കാളി കൈമാറ്റം തന്നെയായിരുന്നു.തുടർന്നാണ് യുവതി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്.അതോടെ ഇയാൾ യുവതിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്
യുവതിയെ ഭര്‍ത്താവ് വെട്ടി കൊലപ്പെടുത്തിയതോടെയാണ് കേരളത്തിലെ പങ്കാളി കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായത്.കോട്ടയത്തെ യുവതി 2022 ജനുവരിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പതിനാലോളം സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾ പങ്കാളി കൈമാറ്റത്തിനായി സജീവമാണെന്ന് കണ്ടെത്തുകയും ആറുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നെങ്കിലും കേസ് എങ്ങുമെത്തിയിരുന്നില്ല.അറസ്റ്
2022ല്‍ കപ്പിള്‍ മീറ്റ് കേരള എന്ന സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ നടത്തിയ ഇടപാടിനെക്കുറിച്ചായിരുന്നു യുവതിയുടെ പരാതി. ഒൻപതോളം പേരില്‍ നിന്നാണ് പ്രകൃതിവിരുദ്ധ പീഡനമടക്കം ലൈംഗികാതിക്രമങ്ങള്‍ തനിക്ക് നേരിടേണ്ടിവന്നതെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. യുവതി നല്‍കിയ പരാതിയിലെ വിശദമായ അന്വേഷണത്തില്‍ നൂറുകണക്കിന് പേര്‍ക്ക് ഈ റാക്കറ്റുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.യുവതിയുടെ ഭർത്താവടക്കം ഏഴുപേരെ പൊലീസ് അറസ്‌റ്റ് ചെയ്യുകയുമുണ്ടായി.
ആലപ്പുഴ, എറണാകുളം,കോട്ടയം എന്നിവിടങ്ങളിലുള്ളവരാണ് അന്ന് കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായത്. എന്നാല്‍,തുടരന്വേഷണം എങ്ങുെത്തിയില്ല. പിടിയിലായവരുടെ ഭാര്യമാര്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന നിലപാടെടുത്തതാണ് അന്വേഷണം വഴിമുട്ടിച്ചത്.
ഭാര്യമാരെ കെെമാറ്റം ചെയ്യുന്ന സംഘത്തില്‍ ചേരാൻ എത്തുന്ന അവിവാഹിതരില്‍ നിന്ന് 14000 രൂപ വരെ ഈടാക്കിയിരുന്നു എന്നും പൊലീസ് കണ്ടെത്തിയിരുന്നു.അതേസമയം ഭാര്യമാരുമായി വരുന്നവരുടെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നില്ല. പകരം അവരുടെ ഭാര്യയെ അടുത്തയാളുടെ ഭര്‍ത്താവ് ഉപയോഗിക്കുകയായിരുന്നു.ഇതും കൊല്ലപ്പെട്ട യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.എന്നാല്‍, ഭൂരിഭാഗം ഭാര്യമാരും ഉഭയസമ്മതപ്രകാരമാണ് തങ്ങൾ അന്യപുരുഷൻമാരുമായി കിടക്ക പങ്കിട്ടതെന്നാണ് പോലീസിനോട് പറഞ്ഞത്.
ഇതോടെ വാർത്തകളിൽ നിറഞ്ഞ പങ്കാളി കൈമാറ്റ കേസ് പരാതി നല്‍കിയ യുവതിയുടെ പീഡനക്കേസായി മാത്രം ഒതുങ്ങി.ഒടുവിൽ അവർ കൊല്ലപ്പെടുകയും പോലീസിന്റെ ഒരേയൊരു പിടിവള്ളിയായ അവരുടെ ഭർത്താവ് വിഷം കഴിച്ചു മരിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ സമ്മതം ഉണ്ടായിരുന്നെന്നും തങ്ങളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നുമാണ് പങ്കാളി കൈമാറ്റത്തിനായുള്ള ഗ്രൂപ്പിലെ സ്ത്രീകള്‍ പറയുന്നത്. ലൈംഗിക ആസ്വാദനത്തിനായി തങ്ങള്‍ സ്വമേധയാ വന്നതാണെന്നും ഇവര്‍ പറയുന്നു. പങ്കാളി കൈമാറ്റ കേസില്‍ പൊലീസിന് ഇടപെടുന്നതിന് പരിധിയുണ്ടെന്നും, സദാചാര പൊലീസ് ആവാനില്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ ഒരു കേസൊഴികെ ബാക്കിയെല്ലാം അസാധുവാകുന്ന സാഹചര്യമായിരുന്നു.
പങ്കാളികളെ പരസ്പരം കൈമാറുന്ന സംഭവത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നുള്ള ദമ്ബതികളുടെ സംഘമായിരുന്നു കോട്ടയത്ത് പിടിയിലായത്. കുടുംബ സുഹൃത്തുക്കള്‍ എന്ന വ്യേജേന വീടുകളില്‍ ഒരുമിച്ച് കൂടി പങ്കാളികളെ പരസ്പരം പങ്കുവെക്കുന്ന രീതിയാണ് ഈ സംഘങ്ങള്‍ക്കുള്ളത്. ഭാര്യമാരെ കൈമാറി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സംഘത്തെ കോട്ടയത്ത് പിടികൂടിയ ശേഷം പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. പരാതിക്കാരിയായ യുവതി പൊലീസിന് നല്‍കിയ മൊഴി ഭയാനകമാണ്. സ്വന്തം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ സംഘത്തിന്റെ വലയിലേക്ക് തന്നെ എത്തിച്ചതെന്നാണ് യുവതി പറഞ്ഞിരുന്നത്. കോട്ടയം സ്വദേശിനിയായ 27 കാരിയായ യുവതി ഭര്‍ത്താവിന്റെ മനോവൈകൃതം മൂലം സഹികെട്ടാണ് പൊലീസില്‍ പരാതി നല്‍കിയത്.
അന്വേഷണത്തില്‍ 14-നവമാധ്യമ കൂട്ടായ്മകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ പരാതിയുമായി വരാത്തത് അന്വേഷണത്തെ വഴിമുട്ടിച്ചു. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഒട്ടേറെ പങ്കാളികളുള്ള സമൂഹമാധ്യമകൂട്ടായ്മകള്‍ തിരിച്ചറിഞ്ഞു. പക്ഷേ പരാതികളൊന്നുമില്ല. നിലവിലെ നിയമപ്രകാരം പരാതി ഇല്ലാതെ കേസെടുക്കാനും കഴിയില്ലെന്ന് പൊലീസും ചൂണ്ടിക്കാട്ടുന്നു.