KeralaNEWS

വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു

മേപ്പാടി:വയനാട്ടില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു. മേപ്പാടി ചെമ്ബോത്തറ കല്ലുമല കൊല്ലിവെയില്‍ ആദിവാസി കോളനിയിലെ സിമിയാണ് മരിച്ചത്.
വൈകിട്ട് അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലില്‍ ആണ് അപകടം. വീടിന് മുകളില്‍ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്.
പെട്ടെന്നുതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: