KeralaNEWS

കേരളത്തിലെ എല്ലാ മെഡിക്കൽ കോളേജിലും കെ.എസ്.യു യൂണിറ്റുകൾ സ്ഥാപിക്കും: അലോഷ്യസ് സേവ്യർ

കോട്ടയം: കേരളത്തിലെ എല്ലാ സർക്കാർ – സ്വകാര്യ മെഡിക്കൽ കോളേജിലും കെ.എസ്.യു യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യമേഖലയിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയും സർക്കാർ പൂർണമായും തഴയുകയാണെന്നും വിദ്യാർത്ഥി വിരുദ്ധ നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

ആരോഗ്യ സർവ്വകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ കെ.എസ്.യു മെമ്പർഷിപ്പ് വിതരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം കോട്ടയം മെഡിക്കൽ കോളേജിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. ഡോ. വന്ദനാ ദാസിൻ്റെത് സർക്കാർ സ്പോൺസേഡ് കൊലപാതകമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ആരോഗ്യമേഖലയിലെ വിദ്യാർത്ഥികൾ നിരവധിയായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതിനെതിരെ ഒരക്ഷരം പോലും മിണ്ടാതെ ഭരണവിലാസം സംഘടനയായി എസ്എഫ്ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Signature-ad

കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ് ആൻ സെബാസ്റ്റ്യൻ, ജില്ലാ പ്രസിഡൻ്റ് കെ.എൻ നൈസാം, ജനറൽ സെക്രട്ടറിമാരായ രാഹുൽ കൈതയ്ക്കൽ, ആനന്ദ് .കെ.ഉദയൻ, ആദേശ് സുദർമൻ, ജിത്തു ജോസഫ്, ആരോഗ്യ വർവ്വകലാശാലയുടെ ചുമതലയുള്ള സംസ്ഥാന കൺവീനർ ഡോ.സാജൻ.വി.എഡിസൺ, സംസ്ഥാന ഭാരവാഹികളായ നെസിയ മുണ്ടപ്പള്ളി, സെബാസ്റ്റ്യൻ ജോയ്, ജെസ്വിൻ റോയ് എന്നിവർ പ്രസംഗിച്ചു.

Back to top button
error: