IndiaNEWS

ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തെ ഉപയോഗിക്കുന്നു;മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി

ബംഗളൂരു:മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കണമെന്ന് കർണാടക ഹൈക്കോടതി. ആശുപത്രി അറ്റൻഡർമാർ യുവതികളുടെ മൃതദേഹത്തിൽ ശവഭോഗം നടത്തുകയാണെന്നും ഇത് തടയാൻ സുരക്ഷ വർധിപ്പിക്കണമെന്നും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
സർക്കാർ, സ്വകാര്യ ആശുപത്രി മോർച്ചറികളിൽ സിസിടിവികൾ സ്ഥാപിക്കാൻ 6 മാസത്തെ സമയമാണ് കോടതി സർക്കാരിനു നൽകിയിരിക്കുന്നത്.ജസ്റ്റിസ് ബി വീരപ്പയും ജസ്റ്റിസ് വെങ്കടേഷ് നായികും ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
സിസിടിവികൾക്കൊപ്പം മോർച്ചറികൾ വൃത്തിയായി സൂക്ഷിക്കാനും ഹൈക്കോടതി നിർദ്ദേശം നൽകി.മൃതദേഹത്തെയും മരണപ്പെട്ടവരുടെ കുടുംബത്തെയും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെപ്പറ്റി ആശുപത്രി ജീവനക്കാർക്ക് കൃത്യമായ ധാരണയുണ്ടാവണമെന്നും കോടതി പറഞ്ഞു.

Back to top button
error: