റാന്നി : ഉന്നത്താനിയില്‍ കടുവയെ കണ്ടെന്ന് വാര്‍ത്ത പരന്നതോടെ കുടമുരുട്ടി – കൊച്ചുകുളം റോഡിന്റെ വശങ്ങളിലേക്ക് പടര്‍ന്നുകിടന്ന കാട് വനംസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വെട്ടിതെളിച്ചു.
കാട്ടുപന്നികളും കേഴയും ഉള്‍പ്പടെയുള്ള ജീവികള്‍ റോഡിലേക്ക് ഇറങ്ങുന്നത് ഇവിടെ പതിവായിരുന്നെങ്കിലും കടുവയുടെ ശല്യം ഇതാദ്യമായാണ്. കാടുമൂടിയ ഭാഗത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും വര്‍ദ്ധിച്ചിരുന്നു.
റാന്നി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിലുള്ള കുടമുരുട്ടി വി.എസ്.എസ് പ്രവര്‍ത്തകരാണ് റോഡിന്റെ വശങ്ങള്‍ വൃത്തിയാക്കിയത്.