കണ്ണൂര്‍: ട്രെയിനിന് തീ പിടിച്ച സംഭവത്തില്‍ ഫോറൻസിക് പരിശോധന തുടരുന്നു.ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണല്‍ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന.
പരിശോധനയില്‍ ട്രെയിനിനകത്ത് ആള്‍ കയറിയതായി കണ്ടെത്തി.ട്രെയിനിലെ ശുചി മുറി തകര്‍ക്കുകയും, കണ്ണാടി കുത്തിപ്പൊട്ടിക്കുകയും, ക്ലോസറ്റില്‍ കല്ലിടുകയും ചെയ്തിട്ടുണ്ട്.ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു.അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഓടിക്കയറി.ഇതിന് അപ്പുറത്ത് ഭാരത് പെട്രോളിയം കോർപറേഷന്റെ ഇന്ധന സംഭരണ കേന്ദ്രമാണ്. അഞ്ചിലേറെ വലിയ ടാങ്കുകളിലാണ് ഇവിടെ ഡീസൽ സംഭരിച്ചു വെച്ചിരിക്കുന്നത്.തീപിടിത്തത് തിൽ നിന്ന് എന്തെങ്കിലും തരത്തിൽ പൊട്ടിത്തെറി ഉണ്ടായാൽ ഒരു വലിയ ദുരന്തത്തിന് തന്നെ കണ്ണൂർ ഇന്ന് സാക്ഷിയാകേണ്ടി വരുമായിരുന്നു.
നിലവില്‍ ഫോറൻസിക് പരിശോധന തുടരുകയാണ് ഇവിടെ.ട്രെയിനിന് സമീപത്തേക്ക് ഒരാൾ കാനുമായി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.ഇതാണ് ആസൂത്രി തമായി തീവെച്ചതാകാം എന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്താൻ കാരണം.
അതേസമയം, സംഭവത്തിൽ എൻഐഎ വിവരശേഖരണം നടത്തി കൊണ്ടിരിക്കുകയാണ്. സംസ്‌ഥാന പോലീസിൽ നിന്നും റെയിൽവേ പോലീസിൽ നിന്നുമാണ് വിവരങ്ങൾ തേടുന്നത്.ഏപ്രിൽ രണ്ടിന് എലത്തൂരിൽ ഉണ്ടായ തീവെപ്പ് കേസും എൻഐഎയുടെ അന്വേഷണത്തിലാണ്.