IndiaNEWS

ഹുബ്ലിയിൽ വാഹനാപകടം; മലയാളി റിട്ട.അധ്യാപകൻ മരിച്ചു

കോഴിക്കോട്: കര്‍ണാടകയിലെ ഹുബ്ലിയില്‍ ഉണ്ടായ വാഹന അപകടത്തില്‍ മലയാളിയായ റിട്ട. അധ്യാപകന്‍ മരിച്ചു.ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചെത്തുകടവ് ശ്രീവത്സം വീട്ടില്‍ പി. ബാലസുബ്രഹ്‌മണ്യന്‍ (62) ആണ് മരിച്ചത്.
ഹുബ്ലിയില്‍ വച്ച്‌ ബാലസുബ്രഹ്‌മണ്യന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ സ്‌കോര്‍പ്പിയോ കാര്‍ ഇടിച്ചായിരുന്നു അപകടം.ബാങ്ക് ജീവനക്കാരന്‍ മകന്‍ സായൂജിനൊപ്പം കര്‍ണാടകയിലായിരുന്നു ഇപ്പോൾ ഇദ്ദേഹം താമസിച്ചിരുന്നത്.
ഭാര്യ: പയനിങ്ങലെടത്തില്‍ രാജശ്രീ (അധ്യാപിക, അരവിന്ദ വിദ്യാനികേതന്‍). മകന്‍:-സായൂജ് എസ്. (അസിസ്റ്റന്റ് മാനേജര്‍, ഇന്ത്യന്‍ ബാങ്ക്, ഹുബ്ലി).

Back to top button
error: