IndiaNEWS

ലൈംഗികാതിക്രമം നേരിട്ട ഗുസ്തിതാരങ്ങള്‍ക്ക് നീതി; ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി പ്രക്ഷോഭത്തിലേക്ക്

ന്യൂഡൽഹി:ലൈംഗികാതിക്രമം നേരിട്ട ഗുസ്തിതാരങ്ങള്‍ക്ക് നീതി തേടിയുള്ള പോരാട്ടം കര്‍ഷകപ്രക്ഷോഭംപോലെ മറ്റൊരു ജനകീയ മുന്നേറ്റമായി മാറുന്നു.ബ്രിജ്ഭൂഷണെ ഉടൻ അറസ്റ്റുചെയ്തില്ലെങ്കില്‍ രാജ്യവ്യാപകമായ പ്രക്ഷോഭത്തിനാണ് ട്രേഡ് യൂണിയനുകളും കര്‍ഷകസംഘടനകളും ആഹ്വാനം ചെയ്തിട്ടുള്ളത്.
ബിഎംഎസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകളുടെ ഐക്യവേദിയും കര്‍ഷകപ്രസ്ഥാനങ്ങളും കര്‍ഷകത്തൊഴിലാളി സംഘടനകളും രാജ്യവ്യാപകമായി പ്രക്ഷോഭത്തിന് ഇതിനകം മുന്നറിയിപ്പ് നൽകികഴിഞ്ഞു.കഴിഞ്ഞദിവസം ഹരിദ്വാറില്‍ പതിനായിരങ്ങളാണ് പ്രക്ഷോഭത്തിന് പിന്തുണയുമായി എത്തിയത്.
അപമാനം നേരിട്ട വനിതാ കായിക താരങ്ങളെ കേന്ദ്രസര്‍ക്കാരും ബിജെപിയും വീണ്ടും വേട്ടയാടുന്നത് രാജ്യത്തിന്റെ മനഃസാക്ഷിയെ ഉലച്ചിട്ടുണ്ട്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ മുദ്രാവാക്യം ഉയര്‍ത്തിയ പ്രധാനമന്ത്രിയുടെ കാലത്താണ് കായികതാരങ്ങള്‍ക്ക് ഇത്തരത്തില്‍ കണ്ണീരൊഴുക്കേണ്ടിവരുന്നത് എന്നതും അവർ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞകാലങ്ങളില്‍ ബിജെപിക്ക് വോട്ട് ചെയ്തവരാണ് ഇവരില്‍ ഗണ്യമായ വിഭാഗം.

Back to top button
error: