കണ്ണൂർ: നിർത്തിയിട്ടിരുന്ന ട്രെയിനിന് തീപിടിച്ചു.എലത്തൂർ ആക്രമണം നടന്ന അതേ ട്രെയിനാണ് തീപിടിച്ചത്.സംഭവത്തിൽ ട്രെയിനിന്റെ ഒരു ബോഗി പൂർണമായും കത്തിനശിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം.തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവിലാണ് തീപിടിത്തമുണ്ടായത്. എലത്തൂരില്‍ ഷാരുഖ് സെയ്ഫി തീയിട്ടതും ഇതേ ട്രെയിനിലാണ്. അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. ട്രെയിന്‍റെ പിന്നില്‍നിന്നും മൂന്നാമത്തെ ജനറല്‍ കോച്ചിലാണ് തീപിടിച്ചത്.
രാത്രി 11.45നാണ് ട്രെയിൻ കണ്ണൂരില്‍ യാത്ര അവസാനിപ്പിച്ചത്. എട്ടാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു സംഭവം. തീപിടിത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി റെയില്‍വേ പോലീസ് അറിയിച്ചു.