KeralaNEWS

ആധാര്‍ കാര്‍ഡും റേഷൻ കാര്‍ഡും ഓണ്‍ലൈനായി ലിങ്ക് ചെയ്യാനുള്ള മാര്‍ഗം

റേഷൻ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട സമയപരിധി 2023 ജൂണ്‍ 30 വരെയാണ്.

റേഷൻ കാര്‍ഡുകളില്‍ സുതാര്യത ഉറപ്പാക്കുകയും അർഹരിലേക്കു തന്നെയാണ് ആനുകൂല്യങ്ങള്‍ എത്തുന്നതെന്ന് ഉറപ്പാക്കുകയും ചെയ്യാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നത്.ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാര്‍ഡുകള്‍ എന്നിവ ഇല്ലാതാക്കാനും ഇതുപകരിക്കും.

 

Signature-ad

1) കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോര്‍ട്ടല്‍ ഉണ്ടായിരിക്കും.

2) ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക.

3) നിങ്ങളുടെ റേഷൻ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ എന്നിവ നല്‍കുക.

4) “തുടരുക/സമര്‍പ്പിക്കുക” എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

5) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണില്‍ ലഭിച്ച ഒടിപി നല്‍കുക.

6) ലിങ്ക് ചെയ്ത് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിക്കും.

 

ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കില്‍ റേഷൻ കാര്‍ഡ് കൂടിയേ തീരൂ.അതിനാല്‍ തന്നെ റേഷൻ കാര്‍ഡ് ഒരു നിര്‍ണായക രേഖയാകുന്നു.ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ ജൂലൈ ഒന്നുമുതൽ നിങ്ങളുടെ റേഷൻ കാർഡ് അസാധുവാകും.

Back to top button
error: