ന്യൂഡൽഹി:രാജ്യത്തെ 150ഓളം മെഡിക്കല്‍ കോളേജുകള്‍ക്ക് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം നഷ്ടമായേക്കും എന്ന് സൂചനകൾ.
ഗുജറാത്ത്, ആസാം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവയാണ് അംഗീകാരം നഷ്ടപ്പെടാൻ സാധ്യതയുള്ളതായി കരുതപ്പെടുന്ന മെഡിക്കല്‍ കോളേജുകള്‍.
ആവശ്യത്തിന് അധ്യാപകരില്ലാത്തതും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതുമാണ് മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നഷ്ടപ്പെടാൻ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദേശീയ മെഡിക്കല്‍ കമ്മീഷന്റെ ഇടപെടല്‍ മൂലം 40 മെഡിക്കല്‍ കോളേജുകള്‍ക്ക് ഇതിനോടകം അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്.ഇതെല്ലാം തന്നെ ഉത്തരേന്ത്യയിൽ ഉള്ളതാണ്.
നിയമങ്ങള്‍ പാലിക്കുകയും ആവശ്യത്തിന് അധ്യാപകരെ നിയമിക്കുകയും ചെയ്യാത്ത പക്ഷം മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി മൻസുഖ് മാണ്ഡവ്യയും വ്യക്തമാക്കി.