അയോധ്യ: പോക്സോ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് അയോധ്യയിലെ രാമകഥ പാര്‍ക്കില്‍ ജൂണ്‍ അഞ്ചിന് സന്യാസിമാര്‍ റാലി നടത്തും.
പോക്സോ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും നിയമഭേദഗതി വേണമെന്നും സന്യാസിമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിരപരാധികളെ പോക്സോ നിയമം ദുരുപയോഗം ചെയ്ത് വേട്ടയാടുകയാണ്. വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നത്, പ്രത്യേകിച്ചും സന്യാസിമാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കുമെതിരെ.രാ മജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു.
മുൻ ജഡ്ജിമാരും നിയമവിദഗ്ധരും ഉള്‍പ്പെടെ റാലിയിൽ പങ്കെടുക്കും. വരാണസി, മഥുര, വൃന്ദാവൻ, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സന്യാസിമാരും പങ്കെടുക്കുമെന്ന് കമല്‍ നാരായണ്‍ ദാസ് പറഞ്ഞു.