ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള നരേന്ദ്ര മോദി സ്റ്റേഡിയംഅടുത്തിടെ പുതുക്കിപ്പണിത സ്റ്റേഡിയത്തില്‍ ഒരു ലക്ഷത്തിലധികം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും.
ഐപിഎല്‍ (IPL 2023) ഫൈനല്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട ക്രിക്കറ്റ് മത്സരങ്ങളെല്ലാം നടത്തുന്ന സ്റ്റേഡിയം കോടികള്‍ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്.ഈ സ്റ്റേഡിയം ചോര്‍ന്നൊലിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെല്ലാം വൈറലായി മാറിയിരിക്കുന്നത്.കാണികൾക്ക് ഇരിക്കാൻ സാധിക്കാത്തവിധം സ്റ്റേഡിയത്തി ന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം.സ്റ്റേഡിയത്തിലും ഔട്ടിംഗ് സ്റ്റേഡിയത്തിലും അനുവദിച്ച പാര്‍ക്കിംഗ് ചെളി നിറഞ്ഞിരിക്കുകയാണ്.നീന്തല്ക് കുളത്തിന് സമാനമായ അവസ്ഥയാണവിടെ.
കുറച്ച് മാസങ്ങള്‍ക്ക് ശേഷം, ഇന്ത്യ ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോള്‍ പ്രധാന മത്സരങ്ങള്‍ നടക്കുമെന്ന് കരുതപ്പെടുന്ന സ്റ്റേഡിയത്തിനാണ് ഈ ദുരവസ്ഥ.സർദാർ വല്ലഭായി പട്ടേലിന്റെ പേരിലുള്ള മൊട്ടേര സ്റ്റേഡിയം നവീകരിച്ചശേഷം 2021 ല്‍ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനര്‍നാമകരണം ചെയ്യുകയായിരുന്നു.ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ ഇത് ലോകത്തിലെ രണ്ടാമത്തെ വലിയ കായിക സ്റ്റേഡിയം കൂടിയാണ്.