ന്യൂഡൽഹി:18 വയസ്സിൽ താഴെയുള്ളവർക്ക് ഇനിമുതൽ സിം കാർഡ് ലഭിക്കില്ല.വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ഈ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2023 ജൂണ്‍ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരും എന്നാണ് സൂചന.
പുതിയ നിയമപ്രകാരം 18 വയസില്‍ താഴെ പ്രായമുള്ള ആര്‍ക്കും സിം വാങ്ങാനാവില്ലെന്ന് ന്യൂസ് നേഷൻ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ നിയമങ്ങള്‍ ലംഘിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ സിം വാങ്ങുന്നതിനുള്ള നിയമങ്ങളില്‍ ടെലികോം കമ്ബനികള്‍ മാറ്റം വരുത്തിയിരുന്നു. 18 വയസിന് താഴെയുള്ള ഒരു ഉപഭോക്താവിനും സിം വാങ്ങാൻ കഴിയില്ലെന്ന് അതില്‍ പറഞ്ഞിരുന്നുവെങ്കിലും പലരും ഇത് അവഗണിക്കുകയായിരുന്നു.
അതേസമയം നിലവിൽ ഉള്ളവരുടെ സിം റദ്ദാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല