ഇന്ത്യയെ മാത്രമല്ല പാകിസ്താനെയും ഹിന്ദു രാഷ്ട്രമാക്കുമെന്ന് ബാഗേശ്വര്‍ ധാം തലവനും വിവാദ പ്രഭാഷകനുമായ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി.
സൂറത്തില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് ശാസ്ത്രിയുടെ വെല്ലുവിളി.
മധ്യപ്രദേശ് സര്‍ക്കാരില്‍ നിന്ന് വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ആളാണ് ശാസ്ത്രി.ശാസ്ത്രിയുടെ പരിപാടികള്‍ അവരുടെ സംസ്ഥാനത്ത് സംഘടിപ്പിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് സമാനമായ സുരക്ഷ നല്‍കണമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ മറ്റ് സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.