HealthLIFE

സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!   

ദിവസം മുഴുവൻ ഊർജസ്വലമായിരിക്കാൻ സഹായിക്കുന്നതും, സ്ത്രീകളിൽ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് അണ്ടിപ്പരിപ്പുകൾ. ഭക്ഷണത്തിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും പോഷകഗുണമുള്ള ഭക്ഷണങ്ങളിൽ ഒന്നാണ് നട്സ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് അത്യന്താപേക്ഷിതവും ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കുന്നതിന് ഗുണകരവുമാണ് നട്സ് കഴിക്കുന്നത്, കൂടാതെ മുടിയുടെ വളർച്ചയ്ക്കും ചർമ്മത്തെ പോഷിപ്പിക്കുന്നതിനുമുള്ള മികച്ച സപ്ലിമെന്റുകളാണ് ഇവ.

സ്ത്രീകൾ പ്രായമാകുമ്പോൾ, അവരുടെ ഭക്ഷണത്തിൽ കൂടുതൽ പോഷകഗുണമുള്ള ഭക്ഷണം ചേർക്കേണ്ടത് അത്യാവശ്യമാണ്, ഇത് അവരുടെ ഊർജ്ജത്തിന്റെ അളവ് നിലനിർത്തുന്നതിന് സഹായിക്കുന്നു. സ്ത്രീകളിൽ പലപ്പോഴായി ഉണ്ടാവുന്ന ക്ഷീണവും തളർച്ചയും, അതോടൊപ്പം ഊർജം കുറവും സംഭവിക്കുന്നത് അത് ഇരുമ്പിന്റെ കുറവ് മൂലമാണ്. ആയുർവേദ പ്രകാരം, അണ്ടിപ്പരിപ്പിൽ നല്ല അളവിൽ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്.

Signature-ad

കറുത്ത ഉണക്കമുന്തിരി:

കറുത്ത ഉണക്കമുന്തിരിയിൽ പ്രകൃതിദത്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, അവ ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ് എന്ന് വിദഗ്ദ്ധർ പറയുന്നു. ഇതിൽ എൽ-അർജിനൈൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, മാത്രമല്ല ഇതിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ഗർഭാശയത്തിലേക്കും അണ്ഡാശയത്തിലേക്കുമുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

ബദാം:

ബദാമിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ഇ, കാൽസ്യം, കോപ്പർ, മഗ്നീഷ്യം, റൈബോഫ്ലേവിൻ, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക് & ബി വിറ്റാമിനുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അവ കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു, അതോടൊപ്പം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. അതോടൊപ്പം വ്യക്തികളിൽ ഓർമശക്തി മെച്ചപ്പെടുത്തുന്നു. രക്തത്തിലെ പഞ്ചസാര നിലനിർത്തുന്നതിന് സഹായിക്കുന്നു, വളരെ പ്രധാനമായി കോശങ്ങളിലുണ്ടാവുന്ന ക്യാൻസറിനെ തടയുന്നു.

ഈന്തപ്പഴം:

ഈന്തപ്പഴത്തിൽ സെലിനിയം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിക്കുമ്പോൾ അത് തൽക്ഷണ ഊർജ്ജം നൽകുന്നു, ചർമ്മത്തെ മെച്ചപ്പെടുത്തുന്നു, അതോടൊപ്പം ഉറക്കമില്ലായ്മ പ്രശ്‍നങ്ങൾ പരിഹരിക്കുന്നു, ഈന്തപഴം കഴിക്കുന്നത് എല്ലുകൾക്ക് മികച്ചതാണ്.

പിസ്ത:

പിസ്ത, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, പ്രോട്ടീൻ, വിറ്റാമിൻ ബി 6, തയാമിൻ എന്നിവയുടെ മികച്ച ഒരു ഉറവിടമാണ്. ഇത് ഉറക്കം, നേത്രാരോഗ്യം, കുടലിന്റെ ആരോഗ്യം എന്നിവയ്ക്ക് വളരെ മികച്ചതാണ്, പിസ്ത കഴിക്കുന്നത് വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

വാൽനട്ട്സ്:

ഇത് ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ മികച്ച ഒരു സ്രോതസ്സായി അറിയപ്പെടുന്നു, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും, ആരോഗ്യകരമായ കുടൽ പ്രോത്സാഹിപ്പിക്കാനും ഓർമ ശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഈ അണ്ടിപ്പരിപ്പുകൾക്ക് ചൂട് കൂടുതലായതിനാൽ, 6-8 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. വെള്ളത്തിൽ കുതിർക്കുന്നത് അതിന്റെ ഉഷ്‌ണത കുറയ്ക്കുന്നു, ഫൈറ്റിക് ആസിഡ് / ടാന്നിനുകൾ എന്നിവ നീക്കം ചെയ്യുന്നു, ഇത് അവയിൽ നിന്ന് പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിന് എളുപ്പമാക്കുന്നു.

ദിവസേന വ്യായാമം ചെയ്യുന്ന, ആവശ്യത്തിന് വെള്ളം കുടിക്കുന്ന, രോഗമൊന്നുമില്ലാത്ത, ദഹന ശേഷിയുള്ള ആളുകൾക്ക്, ദിവസവും ഒരു ഔൺസ്, ഒരു കൈയ്യിൽ ഒതുങ്ങുന്ന അത്ര അണ്ടിപരിപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.

 

Back to top button
error: