KeralaNEWS

അച്ഛൻകോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

പത്തനംതിട്ട : അച്ഛൻകോവിലാറ്റില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.പത്തനംതിട്ട ഇലകൊള്ളൂരില്‍ ആണ് സംഭവം.വെട്ടൂർ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നിവരാണ് മരിച്ചത്.
ഇലകൊള്ളൂർ മഹാദേവ ക്ഷേത്രത്തിന് താഴെ അച്ചൻ കോവിലാറ്റില്‍ കുളിക്കാനിറങ്ങിയതാണ് കുട്ടികൾ.കയത്തിൽ അകപ്പെടുവായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.ഫുട്ബോൾ കളികഴിഞ്ഞെത്തിയതായിരുന്നു ഇവർ.
പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: