IndiaNEWS

കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല സംഘപരിവാർ സ്റ്റോറി; വരുന്നു അജ്മീര്‍ 92

വിവാദമായ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയ്ക്കു ശേഷം ഇതാ മറ്റൊന്നുകൂടി-അജ്മീര്‍ 92.
അജ്മീര്‍ ദര്‍ഗ്ഗയിലെ നടത്തിപ്പുകാരാല്‍ ലൈംഗീകമായി ചൂഷണം ചെയ്യപ്പെട്ട 250 പെണ്‍കുട്ടികളുടെ ‘ജീവിതത്തെ’ അടിസ്ഥാനമാക്കിയാണ് സിനിമയൊരുങ്ങുന്നത്.ജൂലൈ 14-ന് ചിത്രം റിലീസ് ചെയ്യും.

അജ്മീറിലെ സോഫിയ സീനിയര്‍ സെക്കൻഡറി സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ഫാറൂഖ് ചിഷ്തി എന്നൊരാൾ പരിചയപ്പെടുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതോടെയാണ് ഇതിന്റെ തുടക്കം. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ ഫോട്ടോ എടുക്കുകയും ഇത് കാട്ടി ഭീഷണിപ്പെടുത്തി, മറ്റ് പെണ്‍കുട്ടികളെ തനിക്ക് പരിചയപ്പെടുത്താൻ ഇയാള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നീട് ആ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുകയും അവരുടെ ചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നത്രെ.
ഒരു പ്രാദേശിക പത്രമായ ‘നവജ്യോതി’ യാണ് ഇത് സംബന്ധിച്ച വാർത്തകൾ ആദ്യം പ്രസിദ്ധീകരിച്ചത്.ഇതോടെ സംഭവം വിവാദമാകുകയും മറ്റ് മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയുമായിരുന്നു.പ്രധാന പ്രതികളെല്ലാം അജ്മീര്‍ ദര്‍ഗ്ഗയിലെ ഖാദിമുകളുമായി ബന്ധപ്പെട്ടവരായിരുന്നു എന്നതായിരുന്നു ഹൈലൈറ്റ്.ഇതിന്റെ ചുവട് പിടിച്ചാണ് ഇപ്പോഴത്തെ സിനിമയും.
 1992-ല്‍ അജ്മീര്‍ നഗരത്തിലെ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരന്തത്തിന്റെ കഥയെന്ന പേരിൽ ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും വലിയ ബലാത്സംഗ സംഭവങ്ങളിലൊന്നായാണ് കഥ പറയുന്നത്.കരണ്‍ വര്‍മ്മ, സുമിത് സിംഗ്, സയാജി ഷിൻഡെ, മനോജ് ജോഷി, ശാലിനി കപൂര്‍ സാഗര്‍, ബ്രിജേന്ദ്ര കല്‍റ, സറീന വഹാബ് തുടങ്ങിയവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്.ബിജെപി സഹയാത്രികൻ പുഷ്പേന്ദ്ര സിംഗാണ് സംവിധായകൻ.

Back to top button
error: