പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി എടപ്പാള്‍ സി.എച്ച്.സിയില്‍ ആരംഭിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഡിസബിലിറ്റി മാനേജ്മെന്റ് സെന്ററിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കണ്സള്ട്ടേഷൻ (യോഗ്യത: എം.ഫില്‍ ക്ലിനിക്കല്‍ സൈക്കോളജി ആന്റ് ആര്.സി.ഐ രജിസ്ട്രേഷൻ), റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റ് (എം.ഫില്‍ റീഹാബിലിറ്റേഷൻ, സൈക്കോളജി അല്ലെങ്കില്‍ പി.ജി.ഡി.ആര്.പി, ആര്.സി.ഐ രജിസ്ട്രേഷൻ), സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തെറാപ്പിസ്റ്റ് (ബി.എസ്.എല്‍.പി ആന്റ് ആര്.സി.ഐ രജിസ്ട്രേഷൻ), ഫിസിയോ തെറാപ്പിസ്റ്റ് (ബി.പി.ടി), സ്പെഷ്യല്‍ എഡ്യുക്കേഷൻ (ഡി.എഡ് എസ്.ഇ – എ.എസ്.ഡി അല്ലെങ്കില്‍ ഐ.ഡി ആര്.സി.ഐ രജിസ്ട്രേഷൻ), ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് (ബാച്ചിലര്‍ ഓഫ് ഒക്യുപ്പേഷണല്‍ തെറാപ്പി) എന്നീ തസ്തികകളിലേക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍ (പി.ജി.ഡി.സി.എ അല്ലെങ്കില്‍ ഡി.സി.എ) തസ്തികയിലേക്ക് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. എല്ലാ തസ്തികയിലും ഓരോ ഒഴിവ് വീതമാണുള്ളത്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം മെയ് 31ന് വൈകീട്ട് നാലിനകം എടപ്പാളിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ എത്തിക്കണം. വിലാസം: സെക്രട്ടറി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്, പി.ഒ എടപ്പാള്‍, പിൻ-679576. ഫോണ്‍: 0494 2680271. ഇ-മെയില്‍: [email protected]