KeralaNEWS

സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ്, കെ വി തോമസിന് ഓണറേറിയം നല്‍കാനോ:പരിഹസിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : കേരളത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി വി മുരളീധരൻ.

സംസ്ഥാനം വായ്പയെടുക്കുന്നത് എന്തിനാണ് കെ വി തോമസിന് ഓണറേറിയം നല്‍കാനാണോ എന്ന് മുരളീധരൻ പരിഹസിച്ചു. മന്ത്രിമാര്‍ക്ക് ധൂര്‍ത്തടിക്കാനും വിനോദസഞ്ചാരത്തിനുമാണോ വായ്പയെടുക്കുന്നത്. കേരളത്തിൻ്റെ സാമ്ബത്തിക സ്ഥിതി സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
 നിതി ആയോഗ് യോഗത്തില്‍ പങ്കെടുത്ത് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെടാമായിരുന്നു.എന്നാല്‍ മുഖ്യമന്ത്രി യോഗം ബഹിഷ്കരിച്ചു. കേരളത്തിന് അര്‍ഹമായത് കേന്ദ്രം നല്‍കുന്നുണ്ട്.കൂടുതൽ അത്യാഗ്രഹം പാടില്ല-വി മുരളീധരൻ പറഞ്ഞു.

Back to top button
error: