തിരുവനന്തപുരം:പരിധി വിട്ടുള്ള കടമെടുപ്പിൽ സംസ്ഥാനത്തിന് വായ്പ നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാർ.കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരുകളില്‍ അധികമായി കടമെടുത്തതിനെ തുടര്‍ന്നാണ് കേന്ദ്രം നിയന്ത്രണമേര്‍പ്പെടുത്തിയത്.
കിഫ്ബി, പൊതുമേഖലാ സ്ഥാപനങ്ങളുടെ പേരില്‍ അധികമായി കടമെടുക്കുന്നതിന് കേന്ദ്രം നേരത്തെ തന്നെ കേരളത്തിന് താക്കീത് നല്‍കിയതാണ്. ഇതു മറികടന്നാണ് പിണറായി സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വായ്പ എടുത്തു കൂട്ടിയത്. ഈ സാഹചര്യത്തിലാണ് വായ്പ്പാ എടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി.
കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 23,000 കോടി രൂപയായിരുന്നു വായ്പ പരിധി. ഇത് 15390 കോടി രൂപയായി ആണ് ഇപ്പോൾ ചുരുക്കിയത്.