വ്യക്തിഗത പെൻഷൻ പദ്ധതിയാണ് ഇത്. വിരമിക്കല്‍ കാലത്തേക്ക് മികച്ചൊരു തുക സമ്ബാദിക്കാൻ ന്യൂ പെൻഷൻ പ്ലസ് പ്ലാൻ സഹായിക്കും.
എല്‍ഐസി ന്യൂ പെൻഷൻ പ്ലാൻ വാങ്ങുന്നതിനുള്ള ചുരുങ്ങിയ പ്രയ പരിധി 25 വയസാണ്. 75 വയസ് പൂര്‍ത്തിയാകുന്നതിന് മുൻപ് പോളിസിയില്‍ ചേരാം. സിംഗിള്‍, റെഗുലര്‍ പേയ്‌മെന്റ് രീതികളില്‍ ഏറ്റവും കുറഞ്ഞ പോളിസി കാലാവധി 10 വര്‍ഷമാണ്. പരമാവധി പോളിസി കാലയളവ് 42 വര്‍ഷമാണ്.
ഉപഭോക്താക്കള്‍ക്ക് ഒറ്റതവണ പ്രീമിയം വഴിയോ മാസത്തിലെ ത്രൈമാസത്തിലോ ഉള്ള റെഗുലര്‍ പ്രീമിയം പേയ്‌മെന്റ് വഴിയോ പ്ലാൻ വാങ്ങാം. റെഗുലര്‍ പ്രീമിയം പോളിസിക്ക് കീഴില്‍ പോളിസിയുടെ കാലയളവില്‍ പ്രീമിയം അടയ്‌ക്കണം. എല്‍ഐസി ന്യൂ പെൻഷൻ പ്ലസ് പ്ലാൻ പ്രകാരം ഒറ്റത്തവണ പ്രീമിയം അടയ്‌ക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ തുക ഒരു ലക്ഷം രൂപയാണ്.
റെഗുലര്‍ പ്രീമിയം തിരഞ്ഞെടുക്കുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ വിഹിതമായി 3000 രൂപ അടയ്ക്കണം. ഏറ്റവും കുറഞ്ഞ വാര്‍ഷിക പ്രീമിയം 30,000 രൂപയുമാണ്. പരമാവധി നിക്ഷേപത്തിന് പരിധിയില്ല.
നിക്ഷേിക്കാൻ പെൻഷൻ ഗ്രോത്ത് ഫണ്ട്, പെൻഷൻ ബോണ്ട് ഫണ്ട്, പെൻഷൻ സെക്യൂര്‍ഡ് ഫണ്ട്, പെൻഷൻ ബാലൻസ്ഡ് ഫണ്ട് എന്നിങ്ങനെ നാല് പ്ലാനുകള്‍ തിരഞ്ഞെടുക്കാം.
ഉദാഹരണത്തിന്:മാസത്തില്‍ 5000 രൂപ ന്യൂ പെന്‍ഷന്‍ പ്ലസ് പ്ലാനിന്റെ പെന്‍ഷന്‍ ഗ്രോത്ത് ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 20 വര്‍ഷത്തിന് ശേഷം 23 ലക്ഷം രൂപ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.