IndiaNEWS

60 കിലോ എട്ടു വയസ്സുകാരിക്ക് പുഷ്പം പോലെ

വെയിറ്റ് ലിഫ്റ്റിങ്ങിലെ മികവു കൊണ്ട് സോഷ്യല്‍ മീഡിയ സെൻസേഷനായി മാറുകയാണ് ഹരിയാന സ്വദേശിയായ എട്ടുവയസ്സുകാരി ആര്‍ഷിയ ഗോസ്വാമി.
അറുപത് കിലോ ഉയര്‍ത്തുന്ന വീഡിയോയാണ് ആര്‍ഷിയ കഴിഞ്ഞ ദിവസം പങ്കുവച്ചത്. ഒളിമ്ബിക്ക് മെഡല്‍ ജേതാവായ മീരാഭായ് ചാനു ആണ് ആര്‍ഷിയയുടെ പ്രചോദനമെന്നാണ് പിതാവ് ഗോസ്വാമി പറയുന്നത്. “എനിക്ക് വെയ്റ്റ് ലിഫ്റ്റിങ്ങ് ഒരുപാട് ഇഷ്ടമാണ്, അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്. ഇന്ന് രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്ററാണ് ഞാൻ. മീരാഭായ് ചാനു ആണ് എന്റെ പ്രചോദനം, ഇന്ത്യയ്ക്കു വേണ്ടി സ്വര്‍ണ്ണ മെഡല്‍ നാളെ ഞാനും നേടും,” ആര്‍ഷിയ പറയുന്നു.
ആറു വയസ്സില്‍ 45 കിലോ ഭാരം ഉയര്‍ത്തി പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര്‍ റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുണ്ട് ഈ മിടുക്കി. ഒളിമ്ബിക്ക് മെഡലാണ് ആര്‍ഷിയയുടെ സ്വപ്നം. ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്സിലിടം നേടിയ ആര്‍ഷിയയുടെ വീഡിയോ നെറ്റിസണ്‍സിന്റെ ശ്രദ്ധ നേടുകയാണ്

Back to top button
error: