കാഞ്ഞങ്ങാട്: ട്രെയിൻയാത്രക്കിടെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍.തൃശൂര്‍ കാഞ്ഞാണി സ്വദേശി കെ.വി. സനീഷാണ് (45) അറസ്റ്റിലായത്.
ചെന്നൈയില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ചെന്നൈ-മംഗളൂര് എക്സ്പ്രസ് ട്രെയിനില്‍ ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.തലശ്ശേരിയില്‍ നിന്നും ട്രെയിനില്‍ കയറിയ സനീഷ് നീലേശ്വരം റെയില്‍വെ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.ഇതിനിടെ പെണ്‍കുട്ടി ഇയാളുടെ ഫോട്ടോ പകര്‍ത്തിയിരുന്നു.
വിദ്യാര്‍ഥിനി നല്കിയ പരാതിയില്‍ കേസെടുത്ത കാസര്‍ഗോഡ് റെയിൽവേ പോലീസ്, ഈ ഫോട്ടോ പുറത്തുവിടുകയും കണ്ടുകിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച രാത്രി വൈകി കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ തട്ടുകടയില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളെ ആളുകള്‍ തിരിച്ചറിയുകയും തുടർന്ന് പോലീസിൽ അറിയിക്കുകയുമായിരുന്നു.