കോഴിക്കോട്:കേരളത്തിലെ ആദ്യത്തെ ട്രമ്പറ്റ് കവല – കോഴിക്കോട്ട് കൂടത്തും പാറയിൽ നിർമിക്കുന്നതിന് മുന്നോടിയായുളള നടപടികൾ ആരംഭിച്ചു.3D വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
ജംക്ഷനുകളിൽ വാഹനങ്ങൾ പരസ്പരം കൂട്ടിമുട്ടാതെ കടന്നുപോവാൻ വിദേശ രാജ്യങ്ങളിലെ മാതൃകയിലാണ് ട്രമ്പറ്റ് കവല നിർമ്മിക്കുന്നത്. ആറുവരിപ്പാ തയായി വികസിപ്പിക്കുന്ന കോഴിക്കോട് ബൈപ്പാസും നിർദിഷ്ട പാലക്കാട്-കോഴിക്കോട് ഹൈവേയും വന്നുചേരുന്ന പന്തീരാങ്കാവിനടുത്ത് ഇരിങ്ങല്ലൂരിലാണ് ട്രമ്പറ്റ് ഇന്റർചേഞ്ച് പണിയുന്നത്.
ഒരു ദിശയിൽ നിന്നു വരുന്ന വാഹനങ്ങൾക്ക് മറ്റു വാഹനങ്ങളെ മറികടക്കാതെ ഏതു ഭാഗത്തേക്കും പോവാൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത.മേൽപ്പാലങ്ങളിലൂടെയായി രിക്കും വാഹനങ്ങൾ ചുറ്റിത്തിരിഞ്ഞുപോവുക.ഇരിങ്ങല്‍ ലൂർ നാലു ചെറിയ മേൽപ്പാലങ്ങളും (ലൂപ്പ്) ഒരു വലിയ മേൽപ്പാലവും വരും. കോഴിക്കോട് ബൈപ്പാസിലാണ് വലിയ മേൽപ്പാലമുണ്ടാവുക.
കോഴിക്കോട് ജില്ലയിൽ ഇരിങ്ങല്ലൂരിനും വാഴയൂരിനുമിടയിലാണ് പുതിയ പാലക്കാട് -കോഴിക്കോട് ഹൈവേ വരുന്നത്. ഈ എട്ടുകിലോമീറ്ററിന് സ്ഥലമെടുപ്പ് പൂർത്തിയാവുന്നതിന് മുമ്പു തന്നെ ടെൻഡർ നടപടി തുടങ്ങി. ജൂൺ മാസം അവസാനത്തിൽ ആണ് ഈ ഭാഗത്തിന്റെ ടെൻഡർ തുറക്കുന്നത്.5 റീച്ചുകളിൽ ആയാണ് ടെൻഡർ നടപടികൾ.
( ചിത്രം പ്രതീകാത്മകം )