നിഷ്ക്രിയ അക്കൗണ്ടുകള്‍ക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിള്‍.റിപ്പോര്‍ട്ടുകള്‍ പ്രകാരം, കുറഞ്ഞത് രണ്ട് വര്‍ഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയില്‍ അക്കൗണ്ടുകള്‍ക്കാണ് ഗൂഗിള്‍ പൂട്ടിടുന്നത്.
ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിഷ്ക്രിയ അക്കൗണ്ടുകള്‍ ഇല്ലാതാക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ വലിയ തോതിലുള്ള സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി ഗൂഗിൾ അറിയിച്ചു. അക്കൗണ്ടുകള്‍ ഇല്ലാതാക്കുമ്ബോള്‍ അവയില്‍ സൂക്ഷിച്ചിട്ടുള്ള എല്ലാ ഉള്ളടക്കങ്ങളും നഷ്ടമാകുമെന്നും ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.