കുറഞ്ഞ കാലയളവുകൊണ്ടു തന്നെ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്ര താരമാണ് രജിഷ വിജയന്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ പുതിയ ചിത്രം ഖോ ഖോയുടെ ചിത്രീകരണം പൂര്‍ത്തിയായി.
സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ ഖോ ഖോയുടെ സംവിധാനം ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകന് രാഹുല്‍ റിജി നായരാണ്.
ഇദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നതും. ടോബിന് തോമസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
അതേസമയം,പേരിലെ സൂചനെ പോലെ ഇന്ത്യയിലെ പരമ്പരാഗതമായ ഖൊ ഖൊ എന്ന കായികവിനോദത്തെക്കുറിച്ചാണ് സിനിമ. ഒരു തുരുത്തിലെ സ്കൂളിലേക്ക് കായികാദ്ധ്യാപികയായി എത്തുന്ന മറിയ ഫ്രാൻസിസ് എന്ന കഥാപാത്രമാണ് രജിഷയുടേത്. മറിയ അവിടെ നിന്ന് ഒരു ഖൊ ഖൊ ടീമിനെ വളർത്തിയെടുക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
രജിഷയ്ക്ക് പുറമേ പതിനഞ്ചു കുട്ടികളുണ്ട് ചിത്രത്തിൽ, ചില ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച മമിത ബൈജു അഞ്ജു എന്ന കഥാപാത്രമായെത്തുന്നു. കേരളത്തിന്റെ പലഭാഗത്തു നിന്നുള്ള പതിനാലു കുട്ടികളും സിനിമയിലുണ്ട്. ഖൊ ഖൊ കളിക്കുന്ന അവരെയെല്ലാം ഓഡിഷൻ വഴിയാണ് തിരഞ്ഞെടുത്തത്. വെട്ടുക്കിളി പ്രകാശ്,വെങ്കിടേഷ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മറിയ ഫ്രാൻസിസിന്റെ മൂന്ന് ലുക്കിലാണ് രജിഷ സിനിമയിലെത്തുന്നത്. അവർ എക്സ് ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റാണ്. ആ ലുക്കാണ് പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. സിദ്ധാര്‍ത്ഥ് പ്രദാപ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
രജിഷ വിജയന് കേന്ദ്ര കഥാപാത്രമായെത്തിയ ഫൈനല്‍സ് എന്ന സ്പോര്‍ട്സ് ചിത്രവും മികച്ച സ്വീകാര്യത നേടിയിരുന്നു. ഒളിമ്പിക്സിനായി തയാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വിജയന് എത്തിയത്.