തിരുവനന്തപുരം: ഭാരത് ജോഡോ യാത്രക്കായി പിരിച്ച 92 ലക്ഷം എവിടെ എന്ന ചോദ്യവുമായി ഡിസിസി സെക്രട്ടറി.കെ.സുധാകരന്റെ അടുത്ത അനുയായിയും ഡിസിസി ജനറല്‍ സെക്രട്ടറിയും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡൻ്റുമായിരുന്ന വി.എൻ.ഉദയകുമാറാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
അഴിമതി നടത്തുന്നവര്‍ക്കെ കോണ്‍ഗ്രസില്‍ നില്‍ക്കാനാകു. ജോഡോ യാത്രയില്‍ പിരിച്ചെടുത്ത പണത്തിന് കണക്കില്ല എന്നും ഉദയകുമാർ കുറ്റപ്പെടുത്തി. ജോഡോ യാത്രയില്‍ 92 ലക്ഷം രൂപ പിരിച്ചു. ഇത് എവിടെ പോയി- ഉദയകുമാര്‍ ചോദിച്ചു.
ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങള്‍ കട്ടു.രാജ്മോഹൻ ഉണ്ണിത്താൻ്റെ കാശ് മോഷ്ടിച്ചവരാണ് കെ.സുധാകരനൊപ്പമുള്ളവര്‍ എന്നും ഉദയകുമാര്‍ പറഞ്ഞു.അവരുടെ അക്കൗണ്ടിലേക്ക് കെപിസിസിയില്‍ നിന്നും കാശ് എത്തി. അത് എന്തിനാണ് നല്‍കിയത് ?
സിപിഐഎമ്മില്‍ നിന്നും നിന്ന് പുറത്താക്കിയ അജിത്ത് കുമാറാണ് കെപിസി സി ഭരിക്കുന്നത്.അവിടെ ഗുണമുള്ള ആരുമില്ല.പാലോട് രവിയെ ആരാണ് നിയമിച്ചത് എന്ന് ചോദിച്ച ഉദയകുമാര്‍ കെപിസിസിയില്‍ ഫണ്ട് തിരിമറി നടത്തിയെന്നും വെളിപ്പെടുത്തി.