NEWSTech

മൊബൈൽ ഫോണിന്റെ ആയുസ്സ് കൂട്ടാൻ ചില വഴികൾ

മൊബൈൽ ഫോൺ ദീർഘകാലം കേടുകൂടാതെ ഉപയോഗിക്കാൻ അനാവശ്യമായി ബാറ്ററിയുടെ ചാര്‍ജ് തീരുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്.ഏതൊരു സ്മാര്‍ട് ഫോണിന്റേയും പ്രധാന ഭാഗങ്ങളിലൊന്നാണല്ലോ അതിന്റെ ബാറ്ററി. ചാര്‍ജ്ജ് അനാവശ്യമായി തീരാതിരിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ ഡിസ്‌പ്ലേ ഡാര്‍ക്ക് മോഡിലേക്ക് മാറ്റണം. ലൊക്കേഷന്‍ സര്‍വീസുകള്‍ ആവശ്യമില്ലാത്തപ്പോള്‍ ഓഫാക്കുന്നതും വൈഫൈ അനാവശ്യമായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പിക്കുന്നതും ബാറ്ററിയുടെ ആയുസ് കൂട്ടും.

 

ഓട്ടോ ബ്രൈറ്റ്‌നസ് ഫീച്ചറിനൊപ്പം മാക്‌സിമം ബ്രൈറ്റ്‌നസ് 50 ശതമാനമാക്കി വെക്കുന്നതും ഫോണിന്റെ ആയുസ്സിന് നല്ലതാണ്.ഈ സംവിധാനം ചുറ്റുപാടുമുള്ള വെളിച്ചത്തിനനുസരിച്ച്‌ ഫോണിന്റെ ബ്രൈറ്റ്‌നസ് ക്രമീകരിക്കുന്നു.

Signature-ad

 

ഐഫോണുകളില്‍ ഇതിനായി സെറ്റിങ്‌സ് തിരഞ്ഞെടുത്ത ശേഷം ആക്‌സസബിലിറ്റി>ഡിസ്‌പ്ലേ & ടെക്സ്റ്റ് സൈസ്> ഓട്ടോ ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതിയാകും. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഇത് സെറ്റിങ്‌സ്>ഡിസ്‌പ്ലേ>ഓട്ടോ സ്‌ക്രീന്‍ ബ്രൈറ്റ്‌നസ് അല്ലെങ്കില്‍ അഡാപ്റ്റീവ് ബ്രൈറ്റ്‌നസ് ഓണാക്കിയാല്‍ മതി.

 

ഫോട്ടോകളും വിഡിയോകളും എടുക്കുന്നത് വളരെ ഉയര്‍ന്ന റെസലൂഷനില്‍ ആണോയെന്ന് പരിശോധിക്കുന്നതും ഇതില്‍ മാറ്റങ്ങള്‍ വരുത്തുന്നതും ബാറ്ററിയേയും ഫോണിനേയും സഹായിക്കും. ആപ്പിളിന്റെ ഹൈ എഫിഷെന്‍സി ഫോട്ടോ ഫോര്‍മാറ്റ് ഇതിന് സഹായിക്കും. ഈ സെറ്റിങ്‌സ് വഴി ഫോട്ടോകളുടേയും വിഡിയോകളുടേയും വലുപ്പം പകുതി കണ്ട് കുറയും. സെറ്റിങ്‌സ്>ക്യാമറ> ഫോര്‍മാറ്റ്‌സ്> ഹൈ എഫിഷ്യന്‍സി എന്നു തിരഞ്ഞെടുത്താല്‍ വിഡിയോകളുടേയും ചിത്രങ്ങളുടേയും വലുപ്പം കുറയും.

 

ഫോണ്‍ ഓവര്‍ ചാര്‍ജ്ജാവുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതും ഫോണിന്റെ ആയുസിന് ഗുണം ചെയ്യും. ഐഫോണില്‍ ഐഒഎസ് 13നും അതിന് മുകളിലുമുള്ള ഫോണുകളില്‍ ഐഫോണ്‍ സെറ്റിങ്‌സ്> ബാറ്ററി> ഹെല്‍ത്ത് ആന്‍ഡ് ചാര്‍ജിങ്> ഒപ്റ്റിമൈസ്ഡ് ബാറ്ററി ചാര്‍ജിങ് എന്നതാണ് ഫോണ്‍ അനാവശ്യമായി ചാര്‍ജ് ആവുന്നില്ലെന്ന് ഉറപ്പിക്കാനുള്ള വഴി. ആന്‍ഡ്രോയിഡില്‍ ഇത് സെറ്റിങ്‌സ്>ബാറ്ററി> ബാറ്ററി കെയര്‍ അല്ലെങ്കില്‍ സെറ്റിങ്‌സ്>ബാറ്ററി> ബാറ്ററി യൂസേജ്> ഒപ്റ്റിമൈസ്ഡ് ആണ്.

 

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്, ബാറ്ററി സംരക്ഷിക്കാനും അതുവഴി ഫോണിന്റെ ആയുസ്സ് ഉറപ്പു വരുത്താനും സഹായിക്കുന്ന നിരവധി ക്രമീകരണങ്ങള്‍ ഉണ്ട്. അഡാപ്റ്റീവ് ബാറ്ററിയാണ് അത്തരത്തിലുള്ള ഒരു ഫീച്ചര്‍. ആപ്ലിക്കേഷനുകള്‍ അനാവശ്യമായി ബാക്ക്ഗ്രൗണ്ടില്‍ നമ്മളറിയാതെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ സൗകര്യം സഹായിക്കും.

 

ആന്‍ഡ്രോയിഡിന്റെ പല ഫോണുകളിലും സെറ്റിങ്‌സ്> ബാറ്ററി>അഡാപ്റ്റീവ് ബാറ്ററി എന്നതാണ് ഈ സൗകര്യം ഉറപ്പാക്കാനുള്ള മാര്‍ഗം.

Back to top button
error: