കോട്ടയം: മൂന്നിലവ് പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക സജ്ജീകരണങ്ങളോടുകൂടി ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. ശുചിത്വ മിഷൻ 2021-2022 ഫണ്ടിൽ 13,45,950 രൂപ മുടക്കിലാണ് വിശ്രമകേന്ദ്രം നിർമിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ഉപയോഗിക്കാവുന്ന നാല് ടോയ്ലറ്റും ഒരു കടമുറിയും അടങ്ങുന്നതാണ് കെട്ടിടം.
മൂന്നിലവ് ജംഗ്ഷനിൽ പഞ്ചായത്ത് വക സ്ഥലത്ത് 40 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുന്നത്്. മൂന്നിലവ് പഞ്ചായത്തിലെ രണ്ടാമത്തെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രമാണിത്. കോട്ടയം ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല്, കട്ടിക്കയം വെള്ളച്ചാട്ടം എന്നീ ഭാഗങ്ങളിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്കും ഈ വിശ്രമ കേന്ദ്രം പ്രയോജനപ്പെടും.