KeralaNEWS

കാസര്‍ഗോട് ജനറല്‍ ആശുപത്രിയില്‍ വീഴ്ചകളുടെ കാരണക്കാരന്‍; സൂപ്രണ്ടിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം

കാസര്‍ഗോട്: ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ രാജാറാമിന് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായാണ് നിയമനം. ജനറല്‍ ആശുപത്രിയിലെ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായ വിഷയത്തില്‍ സൂപ്രണ്ടിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ആരോഗ്യ വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവരുടെ അന്വേഷണത്തിലെ കണ്ടെത്തലിന് പിന്നാലെയാണ് ഇദ്ദേഹത്തെ കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായി നിയമിച്ചത്. ഈ മാസം 30 ന് അദ്ദേഹം കോഴിക്കോട് ഡിഎംഒയായി ചുമതലയേല്‍ക്കും.

ഇത് സ്വാഭാവികമായ സ്ഥാനക്കയറ്റമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. നിലവില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ തുടരുന്ന ഇദ്ദേഹം ഉടന്‍ റിലീവ് ചെയ്യും. ഇനിയും കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് നന്നാക്കിയിട്ടില്ല. ഇനിയും 20 ദിവസമെങ്കിലും ലിഫ്റ്റ് നന്നാക്കാന്‍ സമയമെടുക്കുമെന്നാണ് വിവരം. രോഗികളെ ഇപ്പോഴും ചുമന്നാണ് താഴെയിറക്കുന്നുണ്ട്. ലിഫ്റ്റ് നന്നാക്കാനുള്ള സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഒരാഴ്ച കൊണ്ട് സാധനങ്ങള്‍ ഇവിടെയെത്തുമെന്നുമാണ് ഔദ്യോഗിക വിശദീകരണം.

Back to top button
error: