തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പഞ്ചായത്ത് അംംഗത്തെ ഗുണ്ടകള്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോണ്‍ഗ്രസ് നേതാവായ അനീഷിന്റെ വീട്ടിലെത്തിയാണ് ഗുണ്ടകള്‍ വധഭീഷണി മുഴക്കിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
ഏഴോളം പേരടങ്ങുന്ന സംഘം അനീഷിന്റെ വീടിന് മുന്നില്‍ വാടകയ്ക്ക് താമസിക്കുന്നുണ്ട്. ഇവര്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയത് അനീഷ് പോലീസിനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള വൈരാഗ്യത്തിന്മേലാണ് ഇവര്‍ അദ്ദേഹത്തെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. അനീഷിന്റെയും അമ്മയും ഭാര്യയുമടക്കം വീട്ടിലുള്ളപ്പോഴാണ് സംഘം അസഭ്യം പറയുന്നതും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്നതും.
അനീഷ് നല്കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് വീട്ടുടമയെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് വീട്ടുടമ സ്ഥലത്തെത്തിയതോടെ ഇവര്‍ കൂടുതല്‍ പ്രകോപിതരാകുകയായിരുന്നു. സുമേഷ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഭീഷണി. നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും. നിലവില്‍ ഇവര്‍ക്കെതിരേ പോലീസ് നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം.