തിരുവനന്തപുരം: ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്താനായി ബഡ്സ് നിയമ പ്രകാരം ഉത്തരവിറക്കി. സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടെത്തി ലേലം ചെയ്ത് നിക്ഷേപകർക്ക് നൽകാനുള്ള കേന്ദ്ര നിയമമാണ് ബഡ്സ് നിയമം. സംസ്ഥാനത്ത് സഹകരണ മേഖലയിൽ ബഡ്സ് നിയമം ചുമത്തുന്നത് ഇതാദ്യമാണ്.
200 കോടിലധികം രൂപയുടെ തട്ടിപ്പാണ് ബിഎസ്എൻഎൽ സഹകരണ സംഘത്തിൽ നടന്നത്. സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് സംസ്ഥാന സജ്ഞയ് കൗൾ ഐഎഎസ് ഉത്തരവിറക്കിയത്. സ്വത്തുകൾ കണ്ടെത്തി ലേലം ചെയ്യാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് പ്രതികളുടെ സ്വത്തുക്കളുടെ കുറിച്ച് പട്ടിക തയ്യാറായിട്ടുണ്ട്. ഈ സ്വത്തുക്കളുടെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് പൊലീസ് കത്ത് നൽകിയിട്ടുണ്ട്.