KeralaNEWS

എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ചവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ 

തിരുവനന്തപുരം : എസ്‌എസ്‌എല്‍സി പരീക്ഷയില്‍ വിജയിച്ചവരെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.വിദ്യാര്‍ത്ഥികളുടെ വിജയത്തിനായി പരിശ്രമിച്ച അദ്ധ്യാപകര്‍ക്കും മുഖ്യമന്ത്രി അഭിനന്ദനങ്ങള്‍ അറിയിച്ചു.
‘ ഇക്കുറി 4,19,128 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയതില്‍ 99.70 ശതമാനം കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി എന്നത് സന്തോഷകരമായ കാര്യമാണ്.ഇത്തവണ 2581 സ്കൂളുകള്‍ നൂറുശതമാനം വിജയം കൈവരിക്കുകയുണ്ടായി.നൂറുശതമാനം വിജയം നേടിയ സ്കൂളുകളില്‍ 951 എണ്ണവും സര്‍ക്കാര്‍ സ്കൂളുകള്‍ ആണെന്നതും അഭിമാനകരമാണ്.1191 സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളും നൂറുമേനി നേട്ടം നേടുകയുണ്ടായി.നമ്മുടെ പൊതുവിദ്യാലയങ്ങള്‍ ഇത്തരത്തില്‍ നേട്ടം കൊയ്യുന്നത് ആഹ്ലാദകരമായ വാര്‍ത്തയാണ്.
മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു.ഈ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും അഭിനന്ദിക്കുന്നു.ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാന്‍ സാധിക്കാതെ പോയവര്‍ സങ്കടപ്പെടേണ്ടതില്ല.അവര്‍ നിരാശരാകാതെ അടുത്ത പരീക്ഷയില്‍ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങള്‍ തുടരണമെന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്.എല്ലാ കൂട്ടുകാര്‍ക്കും ആശംസകള്‍’.- മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Back to top button
error: