KeralaNEWS

മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ ബിജെപി പുറത്താക്കി

കൊച്ചി:ബിജെപി മഹിളാ മോർച്ച ദേശീയ സെക്രട്ടറി പദ്മജ എസ്.മേനോനെ സ്ഥാനത്തുനിന്ന് പുറത്താക്കിയതായി ബിജെപി നേതൃത്വം.പദ്മജയെ പുറത്താക്കിയതായി ഇന്നലെ ചേർന്ന സംസ്ഥാന സമിതിയോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആണ് അറിയിച്ചത്.
കൊച്ചി കോർപറേഷനിൽ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യു ഡി എഫിനൊപ്പം നില്ക്കുകയും ബിജെപി വിപ്പ് ലംഘിക്കുകയും ആയിരുന്നു പത്മജ മേനോൻ.അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വിട്ട് നില്ക്കാനായിരുന്നു ബിജെപി നൽകിയ നിർദ്ദേശം.
പാർട്ടി ഇക്കാര്യത്തിൽ ഒരു കക്ഷിയേയും പിൻതുണക്കേണ്ടതില്ല എന്ന് അറിയിപ്പ് നൽകിയിരുന്നു.എന്നാൽ കർണ്ണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ആയിരുന്ന പത്മജ അവിടെ നിന്നും വോട്ട് ചെയ്യാനായി കൊച്ചിയിൽ എത്തുകയായിരുന്നു.യു ഡി എഫിനൊപ്പം നിന്ന് വോട്ട് ചെയ്യുകയും ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിൽ ദേശീയ പദവിയിൽ പോലും എത്തിയ ആളായിരുന്നു പദ്മജ. പദ്മജ യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: