മലപ്പുറം: താനൂർ ബോട്ട് അപകടത്തെ തുടർന്നുള്ള നിയന്ത്രണങ്ങളെ കാറ്റിൽ പറത്തി വീണ്ടും ഉല്ലാസയാത്ര. പൊന്നാനി തുറമുഖത്താണ് സ്ത്രീകളും ഉൾപ്പെടെ എട്ടു പേരുമായി മീൻ പിടിക്കാൻ ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ ഉല്ലാസയാത്ര നടത്തിയത്. ചെറുവള്ളത്തിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ എട്ട് പേരാണ് ഉണ്ടായിരുന്നത്. താനൂർ ബോട്ടപകടത്തിൻ്റെ പശ്ചാത്തലത്തിൽ ഉല്ലാസ ബോട്ടുകളുടെ സർവ്വീസ് ഇവിടെ നിർത്തി വെച്ചിരുന്നു. ഇതിനിടെയാണ് മത്സ്യബന്ധനത്തിന് മാത്രമുപയോഗിക്കേണ്ട ചെറുവഞ്ചിയിൽ യാത്രക്കാരുമായി സർവ്വീസ് നടത്തിയത്. തിരൂർ പടിഞ്ഞാറക്കര സ്വദേശിയുടെതാണ് വള്ളം. ഉടമയോടും തൊഴിലാളികളോടും ഹാജരാകാൻ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടു.
Related Articles
കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചു; കടവന്ത്രയില്‍ ഹോട്ടല്‍ ഉടമയ്ക്കുനേരെ വടിവാള്‍ വീശി
November 25, 2024
ഇന്‍സ്റ്റഗ്രാം കമന്റിനെ തുടര്‍ന്ന് തര്‍ക്കം; ഹയര്‍സെക്കന്‍ഡറിക്കാരുടെ കയ്യാങ്കളി തടയാനെത്തിയ പ്രിന്‍സിപ്പലിന്റെ തലതല്ലിപ്പൊളിച്ചു
November 25, 2024
കഴുത്തില്‍ കയര്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ച സംഭവം; അപകടത്തിന്റെ ഉത്തരവാദിത്വം, കരാറുകാരന് അറസ്റ്റില്‍
November 25, 2024