IndiaNEWS

”ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അമ്മായിയമ്മാണെന്ന് പറഞ്ഞു, ഉദ്യോഗസ്ഥര്‍ വിശ്വസിച്ചില്ല”

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യാമാതാവാണ് താന്‍ എന്ന് പലരും വിശ്വസിക്കാറില്ലെന്ന് എഴുത്തുകാരി സുധാ മൂര്‍ത്തി. ലണ്ടനിലെ വിമാനത്താവളത്തില്‍ നേരിട്ട ഒരനുഭവം വിവരിച്ചകൊണ്ടാണ് അവര്‍ ടെലിവിഷന്‍ ഷോയില്‍ ഇക്കാര്യം പറഞ്ഞത്.

”ഒരിക്കല്‍ ലണ്ടനിലെത്തിയപ്പോള്‍ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മേല്‍വിലാസം ചോദിച്ചു. ഞാന്‍ 10 ഡൗണിങ് സ്ട്രീറ്റെന്ന സുനകിന്റെയും അക്ഷതയുടേയും മേല്‍വിലാസം ഫോമില്‍ എഴുതി നല്‍കി. ഇമിഗ്രേഷന്‍ ഓഫീസര്‍ അത് വിശ്വസിക്കാന്‍ തയ്യാറായില്ല. ഞാന്‍ തമാശ പറയുകയാണെന്നാണ് അദ്ദേഹം കരുതിയത്. 72 വയസ്സുള്ള ഒരു സാധാരണ സ്ത്രീ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഭാര്യാമാതാവാണെന്ന് ആരും വിശ്വസിക്കാന്‍ തയ്യാറല്ലെന്നും” സുധാ മൂര്‍ത്തി പറഞ്ഞു.

Signature-ad

ബ്രീട്ടീഷ് പ്രധാനമന്ത്രിയായ റിഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തി എഴുത്തുകാരിയും പദ്മഭൂഷണ്‍ ജേതാവുമായ സുധാ മൂര്‍ത്തിയുടെയും ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും മൂത്ത മകളാണ്. പ്രമുഖ ടെലിവിഷന്‍ പരിപാടിയായ കപില്‍ ശര്‍മ ഷോയിലാണ് സുധാ മൂര്‍ത്തി അനുഭവം പങ്കുവെച്ചത്.

Back to top button
error: