IndiaNEWS

‘മോക്ക’ ചുഴലിക്കാറ്റ്;പശ്ചിമ ബംഗാളിലെ കടൽത്തീരങ്ങളിൽ സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു

കൊൽക്കത്ത: ‘മോക്ക ‘ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സൗത്ത് 24 പർഗാനാസിലെ ബഖാലി കടൽത്തീരത്ത് സിവിൽ ഡിഫൻസ് ടീമുകളെ വിന്യസിച്ചു.

 

പശ്ചിമ ബംഗാളിലെ ദിഘയിൽ 8 ടീമുകളെയും 200 രക്ഷാപ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്.പൊതുജനങ്ങളോടും വിനോദസഞ്ചാരികളോടും ജാഗ്രത പാലിക്കാനും ബീച്ചിൽ വരുന്നത് ഒഴിവാക്കാനും ഇവിടെ തുടർച്ചയായി മുന്നറിയിപ്പ് നൽകുന്നുണ്ട്.കാറ്റിന്റെ വേഗത മണിക്കൂറിൽ 254 കിലോമീറ്റർ ആയിരിക്കും എന്നാണ് അറിയിപ്പ്.

Signature-ad

 

മോക്ക ചുഴലിക്കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ചില സ്ഥലങ്ങളിൽ നേരിയതോ ശക്തമായതോ ആയ മഴയ്ക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Back to top button
error: