KeralaNEWS

ഭർത്താവിനെതിരെ പോലീസിൽ പരാതിപ്പെടാനെത്തിയ യുവതിയെ ഭർത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്തു;13 വർഷം കഠിനതടവ്

ചാലക്കുടി: നിരന്തരമായി വഴക്കുണ്ടാക്കുന്ന ഭർത്താവിനെതിരെ പോലിസ് സ്റ്റേഷനിൽ പരാതി സമർപ്പിക്കാനെത്തിയ യുവതിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഭർത്താവിന്റെ സുഹൃത്ത് ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.

2021ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.യുവതിയും ഭര്‍ത്താവുമായി വഴക്ക് പതിവായിരുന്നു. ഇതിനിടെ ഒരുദിവസം ഇരുവരും തമ്മിലുള്ള വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കിയ ശേഷം തിരിച്ചു പോകാന്‍ വണ്ടിക്കൂലി കെെയിലില്ലാതെ വിഷമിച്ച സമയത്താണ് സഹായത്തിനായി ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായ യുവാവിനെ വിളിക്കുന്നത്.ഫോണില്‍ വിളിച്ച്‌ കാര്യം പറഞ്ഞതോടെ ഇയാള്‍ കാറുമായി സ്റ്റേഷനില്‍ എത്തുകയായിരുന്നു.

 

Signature-ad

തുടര്‍ന്ന് വീട്ടിലാക്കാമെന്ന് പറഞ്ഞ് ഇയാള്‍ യുവതിയുമായി യാത്ര തിരിച്ചു.ഇയാളുടെ പരിചയത്തിലുള്ള ആള്‍പാര്‍പ്പില്ലാത്ത വീട്ടില്‍ യുവതിയെ എത്തിച്ചശേഷം ലെെംഗികമായി പീഡിപ്പിക്കുകയായിരുന്നു.അവിടെവച്ച്‌ യുവതിയുടെ നഗ്നചിത്രങ്ങളും പ്രതി പകര്‍ത്തിയിരുന്നു.നഗ്നചിത്രങ്ങള്‍ യുവാവിന്റെ കെെയിലുള്ളതുകൊണ്ടുതന്നെ യുവതി ഇക്കാര്യം മറ്റാരേയും അറിയിച്ചിരുന്നില്ല.

 

തുടർന്ന് പല പ്രാവിശ്യം ഭീഷണിപ്പെടുത്തി പ്രതി യുവതിയെ കാറില്‍ക്കയറ്റിക്കൊണ്ടുപോയി അപമര്യാദയായി പെരുമാറി.അന്നും പ്രതി യുവതിയുടെ ഫോട്ടോ എടുത്തിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ച്‌ യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തുകയും യുവതിയുടെ കെെയില്‍ നിന്ന് പണവും സ്വര്‍ണ്ണവും കെെക്കലാക്കുകയും ചെയ്തു.ഇതോടെ ഇയാൾക്കെതിരെ യുവതി കേസ് കൊടുക്കുകയായിരുന്നു.

 

സംഭവത്തിൽ യുവാവിന് 13 വര്‍ഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.പടിഞ്ഞാറെ ചാലക്കുടി സ്വദേശിയായ 30കാരനാണ് ചാലക്കുടി അതിവേഗ കോടതി ശിക്ഷ വിധിച്ചത്.പിഴ അടച്ചില്ലെങ്കില്‍ നാല് വര്‍ഷം കൂടി തടവുശിക്ഷ അനുഭവിക്കണമെന്നും സ്‌പെഷ്യല്‍ ജഡ്ജി ഡോണി തോമസ് വര്‍ഗീസ് വിധിന്യായത്തില്‍ വ്യക്തമാക്കി

Back to top button
error: